Foundation Stone for Emmaus Retreat Centre, Mallappally

0
307

Very Rev Fr Dominic Mundattu, MCBS Emmaus Provincial Superior, laid the foundation stone for Residential Section of Emmaus Retreat Centre at Mallappally on 11th February 2016 in the presence of Rev Fr Eapachen Kizhakkethalackal, Director Emmaus Retreat Centre, Rev Fr Alosius Vallathara, Parish Priest Kottangel Parish, Rev Fr Joseph Palakattukunnel, Superior MCBS Charisam Centre, Rev Fr Josey Pokkavarayath, Assistant Parish Priest Koothrappally Parish and well wishers of Emmaus Retreat Centre.

മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ധ്യാനത്തിനായുള്ള പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനകർമം ​എം. സി. ബി. എസ്. സന്ന്യാസ സമൂഹത്തിന്റെ കോട്ടയം പ്രോവിൻസിന്റെ ​പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹുമാനപ്പെട്ട ഡോമിനിക് മുണ്ടാട്ടച്ചൻ നിർവഹിച്ചു.

ധ്യാനകേന്ദ്രത്തിന്റെ  ഡയറക്ടർ ബഹുമാനപ്പെട്ട ഈപ്പച്ചൻ കിഴക്കേതലക്കൽ  അച്ഛനും കോട്ടാങ്കൽ  പള്ളി വികാരി ​ബഹുമാനപ്പെട്ട ​അലോഷ്യസ് ​വല്ലാത്തറ​ അച്ഛനും ​എം. സി. ബി. എസ്. ​കാരിസം സെന്റർ സുപ്പീരിയർ ​ബഹുമാനപ്പെട്ട ജോർജ്ജ് ​പാലക്കാട്ടുകുന്നേൽ  അച്ഛനും കൂത്രപ്പള്ളി​ ഇടവക അസിസ്റ്റന്റ്‌ വികാരിയും വചന പ്രഘോഷകനുമായ ബഹുമാനപ്പെട്ട ജോസി പൊക്കവരയത്ത് അച്ഛനും സന്നിഹിതരായിരുന്നു. കല്യാൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ്‌ എലവാനാൽ പിതാവ് ഡിസംബർ 27നു വെഞ്ചരിച്ചു പ്രാർഥനാപൂർവം സൂക്ഷിച്ചിരുന്ന മൂലക്കല്ലാണ് ശിലാസ്ഥാപനത്തിന്  ഉപയോഗിച്ചത്. ഫെബ്രുവരി 6 നു ഭദ്രാവതി രൂപതാദ്ധ്യക്ഷൻഅഭിവന്ദ്യ മാർ ജോസഫ്‌ അരുമച്ചാടത്തു പിതാവ് ധ്യാനമന്ദിരം പണിയുന്നതിനുള്ള ഭൂമി ആശീർവദിച്ച് പ്രാർഥിച്ചിരുന്നു. ബഹുമാനപ്പെട്ട ഈപ്പച്ചൻ അച്ഛൻ മൂലക്കല്ല് ദേവാലയത്തിൽ  നിന്നും നിർമ്മാണ ഭൂമിയിലേക്ക്‌  ആഘോഷമായി സംവഹിച്ചു. സന്നിഹിതരായിരുന്ന ദൈവജനം മുഴുവനും ഓരോ ചെറിയ കല്ലുകൾ പ്രാർതനാപൂർവം മൂലക്കല്ലിനോട് ചേർത്ത് സമർപ്പിച്ചു. കാരുന്ന്യവര്ഷത്തിൽ  തന്നെ ധ്യാന മന്ദിരത്തിന്റെ   നിർമ്മാണം പൂർത്തിയാക്കി ആദ്യ ധ്യാനം നടത്തണം എന്ന് ആഗ്രഹത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.